Devotional Song Series (ഭക്തി ഗാനങ്ങൾ) - അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു - കല്യാണ വസന്തം രാഗം

Published: Nov. 21, 2020, 7:41 p.m.

ഒരുപാടൊരുപാട് ഭക്തിഗാനങ്ങൾ മനസ്സിലുണ്ട്. അതിൽ ആരും അധികം കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരു പഴയ ഗാനം ഇതാ. കൂടെ അതിന്റെ രാഗഭാവം വെളിപ്പെടുത്തുന്ന ഒരു ചെറിയ ആലാപനവും. വനമാല എന്ന ആൽബത്തിൽ ശ്രീ പി കെ കേശവൻ നമ്പൂതിരി ചിട്ടപ്പെടുത്തി ശ്രീ എസ് രമേശൻ നായർ രചിച്ച ഒരു ഭക്തി ഗാനം - ഇത് എനിക്കേറെ പ്രിയപ്പെട്ട കല്യാണ വസന്തം എന്ന രാഗത്തിലാണ്. കല്യാണ വസന്തവും അതിന്റെ ജനക രാഗമായ കീരവാണിയും, എത്ര നേരം വേണമെങ്കിലും മൂളിയിരിക്കാൻ പറ്റിയ രാഗങ്ങളാണ്. കല്യാണ വസന്തത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത 'വലംപിരി ശംഖിൽ' എന്ന ഗാനം സുപരിചിതമാണല്ലോ. കൂടാതെ ത്യാഗരാജ സ്വാമികൾ രചിച്ച നാദലോലുടൈ എന്ന ഗാനവും പ്രശസ്തമാണ്. പ്രപഞ്ച മാനസ വീണയിൽ എന്ന ലളിതഗാനത്തിന്റെ പല്ലവിയും (1st para) ഈ രാഗമാണ്. എന്തുകൊണ്ടോ ഈ രാഗത്തിൽ ഒരുപാട് ഗാനങ്ങൾ ഉണ്ടായിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെങ്കിൽ ഈ ഭക്തിഗാന series നമുക്ക് തുടരാം. അഭിപ്രായങ്ങൾ പറയൂ.